ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. പുരുഷ ബോക്സിംഗില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടിയതോടെ 15 സ്വര്‍ണം, 23 വെള്ളി, 29 വെങ്കലം ഉള്‍പ്പെടെ ഇന്ത്യയുടെ മെഡല്‍നേട്ടം 67 ആയി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതിനാലാം സ്വര്‍ണ നേട്ടമാണിത്. ബോക്സിംഗിലെ ലൈറ്റ് വെയ്റ്റ് 49 കിലോ വിഭാഗത്തിലാണ് അമിത് പംഗല്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഉസ്ബെക്കിസ്ഥാന്റെ ദസ്മത്തോവിനെ പരാജയപ്പെടുത്തിയാണ് അമിത് സ്വര്‍ണം നേടിയത്.
എട്ടാംസ്ഥാനത്താണ് ഇന്ത്യ. 2010ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ഇനി സ്ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്ക്ക് ഫൈനലുണ്ട്.