Football

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ മോഡ്രിച്ച് തന്നെ പറഞ്ഞു; റയല്‍ വിടാന്‍ ഉദ്യേശിക്കുന്നില്ല, താന്‍ സന്തുഷ്ടനാണ്

റയല്‍ മഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് ക്ലബ് വിടുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍താരം തന്നെ വിശദകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. റയല്‍ മാഡ്രിഡില്‍ താന്‍ സന്തോഷവാനാണെന്നും നിലവില്‍ ടീം മാറാന്‍ യാതൊരു ഉദ്ദേശവുമില്ലെന്നും ലൂക്ക മോഡ്രിച്ച് പറഞ്ഞു.

റയല്‍മഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് മഡ്രിച്ച് മാറിയേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ യുവേഫ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം താരം തന്നെ മനസ് തുറക്കുകയായിരുന്നു; ഞാനിപ്പോള്‍ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബിലാണുള്ളത്. ഞാന്‍ ഇവിടെ സന്തുഷ്ടനല്ല, മറിച്ച് അതീവ സന്തുഷ്ടനാണ്. താന്‍ ടീം മാറുന്നുവെന്ന വാര്‍ത്തകള്‍അടിസ്ഥാന രഹിതമാണെന്നും മോഡ്രിച്ച് പറഞ്ഞു.

റയല്‍ മഡ്രിഡില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറിയതിനു ശേഷമാണ് പല മുന്‍നിര താരങ്ങളും ക്ലബ് മാറുന്നതായുളള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ റൊണാള്‍ഡോയെയും, മൊഹമ്മദ് സലായെയും പിന്നിലാക്കി മികച്ച യൂറോപ്യന്‍ താരത്തിനുള്ള പുരസ്‌കാരം മോഡ്രിച്ച് സ്വന്തമാക്കിയതോടെ റയല്‍ ഫാന്‍സ് അതീവ സന്തുഷ്ടരാണ്. ഒപ്പം ക്ലബിനോടുളള സ്‌നേഹവും പിന്തുണയും യഥാര്‍ത്ഥ വേദിയില്‍ തന്നെ അറിയിച്ചതോടെ ലൂക്ക മോഡ്രിച്ചിനുളള ആരാധകരുടെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top