Kerala

കണ്ണൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധന വിജയകരം

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നടത്തിയ പരിശോധന വിജയകരം. കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ബി 350 എന്ന ചെറുവിമാനം ഉപയോഗിച്ചാണ് വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) ഉള്‍പ്പെടെയുള്ള വിവിധ ഉപകരണങ്ങളുടെ പരിശോധന നടത്തിയത്.

ഗ്ലൈഡ് പാത്ത്, വിവിധ സിഗ്നല്‍ ലൈറ്റുകള്‍, ലോക്കലൈസര്‍ തുടങ്ങിയ ഉപകരണങ്ങളുടെ ക്ഷമതയും സംഘം പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി വിവിധ ഉയരത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും അഞ്ചുമണിക്കൂറോളമാണ് വിമാനം പറത്തിയത്. പരിശോധനയ്ക്കു ശേഷം സാങ്കേതിക മികവിനൊപ്പം വിസിബിലിറ്റിയിലും കണ്ണൂര്‍ വിമാനത്താവളം മികച്ചു നില്‍ക്കുന്നതായി പരിശോധന നടത്തിയ വിദഗ്ദ സംഘം അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെത്തിയശേഷം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അന്തിമ പരിശോധനയ്ക്കായി ഡിജിസിഎ സംഘം കണ്ണൂരിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top