Latest News

ദുരിതാശ്വാസക്യാമ്പില്‍ ചില സാമൂഹ്യദ്രോഹികള്‍ അവശ്യസാധനങ്ങള്‍ മറിച്ചുവില്‍പ്പന നടത്തുന്നു : ടൊവിനോയുടെ വീഡിയോ സന്ദേശം

കൊച്ചി : പ്രളയദുരിതത്തില്‍ നിന്ന് കര കയറാന്‍ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായമാണ് കേരളത്തിന്റെ പലയിടങ്ങളിലുള്ള ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നത്. സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന യുവതീയുവാക്കളാണ് ഓരോ ദുരിതാശ്വാസക്യാമ്പിലായി ഉളളത്. സൗജന്യമായി പലരും എത്തിക്കുന്ന സാധനങ്ങള്‍ മറിച്ചു വിറ്റു കാശുണ്ടാക്കാന്‍ ചില സാമൂഹ്യദ്രോഹികള്‍ ശ്രമിക്കുന്നുണ്ട് എന്ന വിവരം നടന്‍ ടൊവിനോ തോമസ് യൂട്യൂബില്‍ അറിയിച്ചിരുന്നു.

വസ്ത്രം, ഭക്ഷണം, തുടങ്ങി അവശ്യസാധനങ്ങള്‍ ദ്രുതഗതിയില്‍ എത്തിക്കുകയും ഉടനെ തന്നെ പാക്ക് ചെയ്ത് അര്‍ഹരായവര്‍ക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. പ്രളയത്തില്‍ അകപ്പെട്ടവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനും ദുരിതശ്വാസക്യാമ്പില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും ടൊവിനോ തോമസ് താരപദവി മറന്ന് രംഗത്ത് എത്തിയിരുന്നു.

ക്യാമ്പില്‍ 50,000 പേരുണ്ടെന്ന് പറഞ്ഞ് അവശ്യസാധനങ്ങള്‍ ശേഖരിച്ചുകൊണ്ടുപോയി മറിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ 1500 ഓളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കൂടുതലായി മറിച്ചു വില്‍പ്പന തുടങ്ങിയപ്പോള്‍ സാധനങ്ങള്‍ ആവശ്യമായ ക്യാമ്പുകളിലേക്ക് ടെലിഫോണില്‍ ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമാണ് സാധനങ്ങള്‍ കയറ്റി അയക്കുന്നതെന്ന് ടൊവിനോ യൂട്യൂബില്‍ പറഞ്ഞു. ദുരിതബാധിതതര്‍ക്ക് ശരിയായ രീതിയില്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ നടപടിയെടുക്കുമെന്ന് ടൊവിനോ യൂട്യൂബിലൂടെ ഉറപ്പ് നല്‍കി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top