ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ഇന്ത്യ. ഹോക്കിയില്‍ എതിരില്ലാത്ത 26 ഗോളുകള്‍ക്കാണ് ഇന്ത്യ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഹോക്കി ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
അതേസമയം ഏഷ്യന്‍ഗെയിംസിലെ നാലാം സ്വര്‍ണവും ഇന്ത്യയെ തേടിയെത്തി. പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രാഹി സര്‍ണോബാത്ത് ആണ് സ്വര്‍ണം നേടിയത്. 25മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഖി സ്വര്‍ണം കരസ്ഥമാക്കിയത്.