Kerala

പാലക്കാട് മൂന്ന് നിലക്കെട്ടിടം തകര്‍ന്നുവീണു

പാലക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നു വീണത്. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ഒന്‍പത് പേരെങ്കിലും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇതുവരെ ഏഴ് പേരെ രക്ഷിച്ചിട്ടുണ്ട്. തകര്‍ന്നുവീണ കെട്ടിടത്തിന് 10000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഇതില്‍ 4500 ചതുരശ്ര അടിയോളം വരുന്ന ഭാഗമാണ് തകര്‍ന്നത്.

കെട്ടിടത്തില്‍ മൊബൈല്‍ കടകളും ലോഡ്ജും ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉച്ചഭക്ഷണ നേരത്ത് അപകടം നടന്നതിനാല്‍ വ്യപാരികളില്‍ പലരും പുറത്തായിരുന്നു. ഇതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top