ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന് കാവേരി ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴി എംപിയും ആശുപത്രിയിലുണ്ടായിരുന്നു.
കരുണാനിധി വേഗം സുഖംപ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. സ്റ്റാലിനോടും കനിമൊഴിയോടും വിവരങ്ങള്‍ തിരക്കിയെന്നും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മനാല് ഒരു പോരാളിയാണ് കരുണാനിധിയെന്ന് എല്ലാവര്‍ക്കുമറിയാം. നിരവധി പോരാട്ടങ്ങള്‍ നയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്’- പിണറായി പറഞ്ഞു.