Business

മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ.യ്ക്കായുള്ള രേഖകള്‍ സെബിയില്‍ സമര്‍പ്പിച്ചു

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ‘ഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ഐ.പി.ഒ.യ്ക്കു വേണ്ടിയുള്ള രേഖകള്‍ (ഡി.ആര്‍.എച്ച്.പി.) സെബിയില്‍ സമര്‍പ്പിച്ചു. 500 കോടി രൂപ വരുന്ന പത്തു രൂപ മുഖവിലയുള്ള ഓഹരികളും കൈവശം വെച്ചിരിക്കുന്ന 16,310,072 ഓഹരികളും ആയിരിക്കും ഈ ഇഷ്യൂവിലൂടെ ലഭ്യമാക്കുക.

തോമസ് ജോണ്‍ മുത്തൂറ്റിന്റെ 4,060,429 വരെ ഓഹരികള്‍, തോമസ് മുത്തൂറ്റിന്റെ 4,078,996 വരെ ഓഹരികള്‍, തോമസ് ജോര്‍ജ്ജ് മുത്തൂറ്റിന്റെ 4,059,019 വരെ ഓഹരികള്‍, പ്രീതി ജോണിന്റെ 1,21,180 വരെ ഓഹരികള്‍, റെമ്മി തോമസിന്റെ 1,01,460 വരെ ഓഹരികള്‍, നീന ജോര്‍ജ്ജിന്റെ 1,22,870 വരെ ഓഹരികള്‍, മൂത്തൂറ്റ് ഫിന്‍കോര്‍പിന്റെ 1,908,006 വരെ ഓഹരികള്‍, ക്രിയേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യയുടെ 1,858,112 വരെ ഓഹരികള്‍ എന്നിവ ഉള്‍പ്പെടെയാണ് കൈവശം വെച്ചിരിക്കുന്നതില്‍ നിന്ന് ഇതു പ്രകാരം ലഭ്യമാക്കുന്ന 16,310,072 വരെ വരുന്ന ഓഹരികള്‍. നിര്‍ദ്ദിഷ്ട ഓഹരികള്‍ ബി.എസ്.ഇ., എന്‍.എസ്.ഇ. എന്നിവിടങ്ങളില്‍ ലിസ്റ്റു ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top