സോഷ്യല്‍ താരമായ ഹനാന് കൈ നിറയെ സിനിമകള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ അരുണ്‍ ഗോപിയുടെ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ച ഹനാന് ഇനി സിനിമയില്‍ തിരക്കിന്റെ നാളുകള്‍.
ഇപ്പോള്‍ ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന ഹനാന് പ്രമുഖ നിര്‍മാതാവ് നൗഷാദ് മൂന്ന് സിനിമകളില്‍ അഭിനയിക്കാനുള്ള അവസരമാണ് നല്‍കിയത്. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ നൗഷാദ് നേരിട്ടെത്തി ഹനാന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അറിയിക്കുകയായിരുന്നു.
വൈറല്‍ 2019, അരക്കള്ളന്‍ മുക്കാക്കള്ളന്‍, മിഠായിത്തെരുവ് എന്നീ സിനിമയിലാണ് ഹനാന് അഭിനയിക്കുക. ഒരു രാത്രികൊണ്ട് പ്രശസ്തിയും വിമര്‍ശനവും ഏറ്റുവാങ്ങിയ ഹനാന് മലയാളി യൂത്ത് ഐക്കണായി ഇതിനോടകം മാറിക്കഴിഞ്ഞിട്ടുണ്ട്.