Kerala

കെഎസ്ആര്‍ടിസിയില്‍ ഓഗസ്റ്റ് 7ന് സൂചന സമരം

ഓഗസ്റ്റ് 7ന് സംയുക്തട്രേഡ് യൂണിയനുകള്‍ കെഎസ്ആര്‍ടിസിയില്‍ സൂചന പണിമുടക്ക് നടത്തും. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പളപരിഷ്‌കരണത്തിലെ കാലതാമസം, ഡിഎ പ്രശ്‌നം, പ്രമോഷന്‍ എന്നീ കാരണങ്ങളാണ് സമരത്തിന് ആധാരം. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുമായി തൊഴിലാളി സംഘടന പുലര്‍ത്തുന്ന ശീത സമരവും പണിമുടക്കിന് പ്രചോദനമായിട്ടണ്ട്.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി സംഘടനകളുടെ സംയുക്തസമരസമിതിയാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top