മാരുതിയുടെ ചുവന്ന സ്വിഫ്റ്റ് കാര്‍ ഇന്നലെ കമ്പനിയുടെ ഗുജറാത്തിലെ സനന്ദ് ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അതൊരു ചരിത്രനിമിഷമായി. മാരുതി സുസുക്കിയുടെ മൊത്തം ഉത്പാദനം രണ്ട് കോടി വാഹനം എന്ന നേട്ടം കൈവരിച്ചു.
മാരുതി സുസുക്കി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച് 34 വര്‍ഷവും അഞ്ച് മാസത്തിനുമുള്ളിലാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ 2018 മെയ് മാസത്തിലെ വില്‍പ്പനയിലും 26 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.