Film News

നാടന്‍ നായ മണിയുടെ വില 2 കോടി രൂപ

കൊടിച്ചിപ്പട്ടിയായിരുന്ന മണി നായക്ക് ഇപ്പോള്‍ രാജയോഗമാണ്. കാല സിനിമയില്‍ രജനികാന്തിനോടൊപ്പം മിക്ക സീനിലും  പ്രത്യക്ഷപ്പെട്ട മണിയെന്ന നാടന്‍ നായക്ക് മലേഷ്യയിലെ ഒരാരാധകന്‍ രണ്ട് കോടി വില പറഞ്ഞിട്ടും സിനിമ ആനിമല്‍ ട്രെയിനറും മണിയുടെ നിലവിലെ ഉടമയുമായ സൈമണ്‍ വില്‍ക്കാന്‍ തയ്യാറായിട്ടില്ല. പുതിയ മൂന്ന് സിനിമയിലും മണി അഭിനയിക്കുന്നുണ്ട്.

രജനിക്കൊപ്പം ഉണ്ടും ഉറങ്ങിയും കാരവനില്‍ വിശ്രമിച്ചു താരമായി മാറിയ മണിയുടെ തലവര മാറിയത് നിമിഷനേരം കൊണ്ടാണ്.

മുന്തിയ ഇനം നായ്ക്കളുടെ നീണ്ട പട്ടിക ഉപേക്ഷിച്ചാണ് സംവിധായകന്‍ പാ രഞ്ജിത്ത് കാലായില്‍ തെരുവ് പട്ടി അഭിനയിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചത്. അങ്ങനെയാണ് തെരുവില്‍ നിന്ന് സൈമണ്‍ മണിയെന്ന എല്ലിച്ച നായയെ കണ്ടെത്തിയത്. തുടര്‍ന്ന് വാക്‌സിനുകള്‍ നല്‍കി മെച്ചപ്പെട്ട ഭക്ഷണവും കൊടുത്ത് സിനിമയില്‍ അഭിനയിക്കാന്‍ കൊണ്ടുവന്നത്. മണിക്കൂറുകള്‍ കൊണ്ട് മണി രജനിയുടെ ആരാധനാപാത്രമായി മാറി. തുടര്‍ന്ന് ആരാധകര്‍ മണിയെ മനസ്സാ ഏറ്റെടുത്തു.

നായയ്ക്ക് പുറമേ കാലാ കേക്കും ചെന്നൈയിലിപ്പോള്‍ പോപ്പുലറാവുകയാണ്. കാലായുടെ ഓഡിയോ സിഡിയുടെ മാതൃക ആലേഖനം ചെയ്ത ചോക്ലേറ്റ് കേക്കാണ് ചെന്നൈയില്‍ പുറത്തിറക്കിയിരിക്കുന്നത്.

രണ്ട് ദിവസം മാത്രം ഷെല്‍ഫ് ലൈഫ് ഉള്ള കാലാ കേക്ക് ചെന്നൈയിലെ സികെ ബേക്കറിയാണ് നിര്‍മിക്കുന്നത്. മണിയും കാലാ കേക്കുമായി തമിഴ്‌നാട് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top