Latest News

സ്വർണ്ണം പുതിയ ഉയരത്തിൽ; പവന് 37,880

കൊച്ചി: തുടർച്ചയായി നാലാമത്തെ ദിവസവും സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡ് കുറിച്ചു. വെളളിയാഴ്ച പവന് 480 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്റെ വില.

വ്യാഴാഴ്ച പവന് 120 രൂപ വർധിച്ച് 37,400 രൂപയിലെത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന് പുറമെ, ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറയുന്നതാണ് ഇന്ത്യയിൽ വില പുതിയ ഉയരങ്ങളിലെത്താൻ കാരണം.
കോവിഡ് വ്യാപനത്തിനിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top