Ernakulam

കണ്ണൂര്‍, കരുണ മെഡിക്കല്‍ അഴിമതി; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നിബെഹനാന്‍ കത്ത് നല്‍കി

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബെഹനാന്‍. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ മധ്യമേഖല വിജിലന്‍സ് എസ് പിക്ക് പരാതി നല്‍കി. വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തോന്നിയപോലെയാണ് മാനേജ്‌മെന്റുകള്‍ തലവരിപ്പണം പിരിച്ചതെന്ന് ബെന്നി ബഹനാന്‍ ആരോപിച്ചു.

തലവരിപ്പണം പിരിക്കുന്നതിനെതിരെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പത്ത് ലക്ഷം രൂപ ഫീസും ഒന്നരലക്ഷം രൂപ പ്രത്യേകഫീസും മാത്രമേ വാങ്ങാവൂ. എന്നാല്‍ നാല്‍പ്പത് ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ ഈ കോളജുകള്‍ തലവരിപ്പണം പിരിച്ചതായി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നതായും ബെന്നി ബെഹനാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

തലവരിപ്പണം പിരിച്ചതായി ആരോഗ്യ വകുപ്പ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും ബെന്നി ബെഹനാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top