Home app

മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബിജെപിയിലും ഭിന്നത; കുമ്മനത്തെ തള്ളി വി.മുരളീധരന്‍

തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ബിജെപിയിലും ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാടുകളെ തള്ളി വി.മുരളീധരന്‍ എംപി രംഗത്തെത്തി. വസ്തുതകള്‍ പഠിക്കാത്തതു കൊണ്ടാവാം കുമ്മനം ബില്ലിനെ അനുകൂലിച്ചത്. കുട്ടികളുടെ ഭാവിയെ കരുതി അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും വി.മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top