വയനാട്ടിലെ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യഭൂമിയാക്കി മാറ്റുന്നതിനു ഭൂമാഫിയയെ സഹായിച്ച വിജയന് ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജന് എംഎല്‍എയ്ക്ക് പകരം ചുമതല നല്കി. ജില്ലാ സെക്രട്ടറി വിജയന് ചെറുകര, ഡെപ്യൂട്ടി കളക്ടര്‍ എന്നിവര്‍ക്കു ഭൂമിയിടപാടില്‍ നേരിട്ടു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
വിജയന് ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
By
April 3, 2018 12:10 pm