ഒന്നും പേടിക്കാനില്ല, ഉപഭോക്താക്കള്‍ക്ക് തിരിച്ച് തരാന്‍ തങ്ങളുടെ പക്കല്‍ 11 ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പുണ്ടെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) കുറിപ്പ് ഉറപ്പു തരുന്നു. ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുമെന്നും പിഎന്‍ബി ഉറപ്പ് നല്കുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ പുറത്താക്കും. ബാലന്‍സ് ഷീറ്റില്‍ 11 ലക്ഷം രൂപയുടെ നീക്കിയിരിപ്പുണ്ട്. നീരവ് മോദിയും അമ്മാവനായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് 11,400 കോടി രൂപയുടെ വായ്പ്പാ തട്ടിപ്പാണ് പിഎന്‍ബിയില്‍ നടത്തിയത്. തട്ടിപ്പ് പുറത്ത് വന്നതോടെ ആടിയുലഞ്ഞ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഈ അറിയിപ്പോടെ പുതിയ പ്രത്യാശയാണ് ബാങ്ക് നല്‍കിയിരിക്കുന്നത്.
11 ലക്ഷംകോടി നീക്കിയിരിപ്പുണ്ട് , പിന്നെന്തിന് പേടിക്കണം ?
By
April 3, 2018 12:08 pm