Home app

ആദിവാസി ക്ഷേമം ഉറപ്പാക്കും; മുഖ്യമന്ത്രി

അട്ടപ്പാടി: ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അര്‍ഹരായ ആദിവാസികളെ കണ്ടെത്തി വനഭൂമി നല്‍കും. ആദിവാസികള്‍ക്ക് കൂട്ടമായി താമസിക്കാന്‍ സൗകര്യം ഒരുക്കുമെന്നും കൃഷിസ്ഥലം വേറെയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മധുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക അടുക്കള പദ്ധതി തടസമില്ലാതെ തുടരും. ആദിവാസികള്‍ക്ക് 200 ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കായി കെയര്‍ ഹോം ആരംഭിക്കും. അട്ടപ്പാടിയില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ സപ്ലൈക്കോയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top