Home app

ഫാദര്‍ സേവ്യര്‍ വധം: മുന്‍ കപ്യാര്‍ ജോണി പൊലീസ് പിടിയില്‍

ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തികൊന്ന പ്രതി ജോണി വട്ടേക്കാടന്‍ പോലിസിന്റെ പിടിയിലായി. തീര്‍ത്തും അവശനായ നിലയില്‍ മലയാറ്റൂര്‍ വനത്തിനുള്ളില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോണിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മലയാറ്റൂര്‍ പള്ളിയോട് ചേര്‍ന്നുള്ള വനം നാട്ടുകാരനായ ജോണിക്ക് സുപരിചിതമാണ്. കുറ്റവാളികള്‍ സ്ഥിരം ഒളിച്ച് താമസിക്കുന്ന വനത്തിനുള്ളില്‍ പോലീസ് അരിച്ചുപെറുക്കി പരിശോധിക്കുന്നതിനിടെയിലാണ് ജോണി പിടിയിലായത്.

അതേസമയം കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യറിന്റെ മൃതശരീരം സ്വദേശമായ ചേരാനെല്ലൂരില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നാളെ സംസ്‌ക്കരിക്കും. അടുത്തിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമജീവിതം നയിച്ചിരുന്ന ഫാദര്‍ സേവ്യറിനെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മുന്‍കപ്യാരായിരുന്ന ജോണി കുത്തികൊന്നത്. ഫാദര്‍ സേവ്യറിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് മലയാറ്റൂരിലെത്തിക്കൊണ്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top