Breaking News

ദുബായിലേത് സ്വകാര്യ സന്ദര്‍ശനം, പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികം; വിശദീകരണം നല്‍കി മുഖ്യമന്ത്രി

നോർവെ സന്ദർശനത്തിനിടെ

ന്യൂഡല്‍ഹി: തന്റെ ദുബായ് സന്ദര്‍ശനം സ്വകാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

“യു കെ, നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിവരവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് സന്ദര്‍ശനം നടത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂട്ടി വാങ്ങാതെയായിരുന്നു മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം. അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഒപ്പം ചേര്‍ത്തതില്‍ വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദര്‍ശനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദീകരണം തേടിയത്.”

“ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യ മന്ത്രാലയം ദുബായ് സന്ദര്‍ശനത്തിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്. അതേ സമയം അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി ദുബായിലെത്തിയിരുന്നു. ഒക്ടോബര്‍ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. അന്ന് രാവിലെയോടെ തന്നെ മുഖ്യമന്ത്രി സന്ദര്‍ശനം തുടങ്ങിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top