Home app

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഷുഹൈബ് വധക്കേസിലെ റിമാന്റ് റിപ്പോര്‍ട്ട്

കണ്ണൂര്‍: എടയന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട കേസിലെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് ഉറപ്പിച്ച് പറയുന്നു. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നതിനിടയിലാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജില്‍ രാജ് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നും കൊലപാതകത്തിന് പിറകില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നും പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. എടയന്നൂര്‍ സ്‌കൂളില്‍ കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ശുഹൈബ് ഇടപെട്ടതാണ് വൈരാഗ്യത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായത്. പ്രതികള്‍ കീഴടങ്ങിയതല്ലെന്നും പിടികൂടിയതാണെന്നും പോലീസ് അവകാശപ്പെടുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികളുടെ ജീവന് ഭീഷണി ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top