കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.
അതേസമയം ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ കുടുംബം പ്രതികരിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെന്നും നീതി കിട്ടുന്നതു വരെ പോരാട്ടം തുടരുമെന്നും കുടുംബം പറഞ്ഞു.