ന്യൂഡല്‍ഹി: ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെയാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഷുഹൈബ് വധക്കേസ്: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു
By
November 25, 2019 3:11 pm