Home app

കുരീപ്പുഴയ്ക്ക് അസഹിഷ്ണുത, ആര്‍എസ്എസിന് പങ്കില്ല: കുമ്മനം

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന കൈയേറ്റ ശ്രമത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറയാതിരുന്ന കുരീപ്പുഴക്കാണ് ശരിക്കും അസഹിഷ്ണുതയെന്നും കുമ്മനം പറഞ്ഞു.

കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് കുരീപ്പുഴയ്ക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. കോട്ടുങ്കലിലെ കൈരളി വായനശാല സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കവിയെ തടഞ്ഞുവെക്കുകയും തെറിവിളിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.

കൈയേറ്റ ശ്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചത്. അക്രമത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top