Home app

കണ്ണൂരില്‍ സ്വകാര്യ ബസിടിച്ച് അഞ്ച് മരണം

ചെറുതാഴം മണ്ടൂര്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സിനുപുറകില്‍ മറ്റൊരുബസ്സിടിച്ച് ഉമ്മയും മകനുമടക്കും അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. പാപ്പിനിശ്ശേരി റയില്‍വേ ഗേറ്റിന് സമീപത്തെ മുസ്തഫ, ഏഴോം പി.പി. ഹൗസില്‍ സുബൈദ (45), മകന്‍ ടി.പി.മുഫീദ് (18), ചെറുകുന്ന അമ്പലപ്പുറം സ്വദേശി സുജിത്ത് പട്ടേരി (35) , പെരുമ്പ സ്വദേശി കരീം എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. പഴയങ്ങാടി ഭാഗത്തേക്ക് പോയ അന്‍വിദ എന്ന സ്വകാര്യബസ്സിന്റെ പുറകിലെ ടയര്‍ കേടായതിനാല്‍ മണ്ടുര്‍ പള്ളിക്ക് സമീപം നിര്‍ത്തിയിട്ടു. ഇത് മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെ അമിതവേഗതിയിലെത്തിയ വിഘ്‌നേശ്വര എന്ന ബസ് പുറകിലിടിക്കുകയായിരുന്നു. ടയര്‍ കേടായബസ്സിലെ യാത്രക്കാരാണ് മരിച്ച അഞ്ചുപേരും. ഇവര്‍ ബസ് മാറിക്കയറാനായി പുറത്തിറങ്ങിയതായിരുന്നു.

അപകടം വരുത്തിയ ബസ് നിര്‍ത്താനായി ഇവര്‍ കൈകാണിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ ഇടിച്ചു വീഴ്ത്തിയാണ് സ്വകാര്യ ബസ് നിര്‍ത്തിയിട്ട ബസ്സിലിടിച്ചത്. അഞ്ചുപേരും ബസ്സിനുള്ളില്‍ കുരുങ്ങി. സംഭവസ്ഥലത്തുതന്നെ അഞ്ചുപേരും മരിച്ചു. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവര്‍ ചെങ്കല്‍ സ്വദേശി പ്രതീഷിനെ പോലീസ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്താണ് പ്രതീഷിനെതിരെ കേസെടുത്തിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top