Home app

കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന് പി ജയരാജന്‍

കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയം രാജ്യമെങ്ങും നടപ്പിലാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കണ്ണൂരിന്റെത് ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയമാണ്.ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ കേന്ദ്രമായിരുന്നു കണ്ണൂര്‍. സഖാക്കളുടെ ജീവന്‍ കൊടുത്തുപോലും വര്‍ഗീയ കലാപം അവസാനിപ്പിക്കാന്‍ അന്ന് സിപിഎം ശ്രമിച്ചിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

മതനിരപേക്ഷതയക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊണ്ടതായിരുന്നു അന്നത്തെ കണ്ണൂര്‍ രാഷ്ട്രീയം. കണ്ണൂര്‍ മോഡല്‍ രാജ്യത്താകമാനം നടപ്പിലാക്കിയാല്‍ മാത്രമേ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പോലുംരാജ്യത്ത് നടപ്പാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top