Home app

അടച്ചുപൂട്ടിയ സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു

അടച്ചുപൂട്ടിയ മൂന്നു സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചു.മാനേജര്‍ അടച്ചുപൂട്ടിയ സ്‌കൂളുകളുടെ കെട്ടിടവും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ പാലാട്ട് എയുപി സ്‌കൂള്‍, മലപ്പുറം മാങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍, തൃശൂര്‍ കീരാലൂര്‍ പരശുരാമ സ്മാരക എല്‍പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ ഏറ്റെടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. കോഴിക്കോട്ടെ മലാപ്പറമ്പ് സ്‌കൂള്‍ അടക്കം നാല് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത് . ഈ ഉത്തരവ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു.അതിനെതിരെ മൂന്നു മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച റിട്ട് അപ്പീലുകള്‍ തള്ളിയാണ് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍, ജ. മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധമായ ഏറ്റെടുക്കല്‍ ഉത്തതരവിനെതിരെയും നഷ്ടപരിഹാരം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ടുമായിരുന്നു ഹര്‍ജികള്‍ രണ്ട് ആവശ്യവും കോടതി തള്ളി . മലാപ്പറമ്പ് സ്‌കൂള്‍ അപ്പീല്‍ നല്‍കിയിരുന്നില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top