അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. വടക്കും നാഥന്റെ മുന്നില്‍ 1000 കുട്ടികള്‍ ചുവടുവച്ച മെഗാ തിരുവാതിരയോടെയാണ് മേളക്ക് തുടക്കമായത്....
തൃശൂര്‍ മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ പതിമൂന്ന് വയസുകാരനു പരിക്ക്. മുഖത്തും കാലിനും മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളി വേലുച്ചാമിയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ദിവിന് കുമാറിനെയാണു...
ചാലക്കുടിപ്പുഴയിലെ കൂടപ്പുഴ തടയണയില്‍ മേലൂര്‍ ഭാഗത്ത് പുഴയില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൊരട്ടി പാലമുറി ഇളയച്ചം വീട്ടില്‍ കുട്ടപ്പന്റെ മകന് കിഷോര്‍(23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേരെ പുഴയില്‍ മീന്‍...
ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവ് കുത്തേറ്റു മരിച്ചു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
പരിയാരം തവളപ്പാറയില്‍ നായത്തോട് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായിരുന്ന വീരന്‍പറമ്പില്‍ രാജീവി(46)ന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണെന്ന് പോലീസ്. റൂറല്‍ എസ്പി യതീഷ് ചന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്....
ചേലക്കര പുലക്കോട് കോട്ടപ്പുറം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരി ഗോപിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം വൃദ്ധയുടെ മൃതദേഹം ക്ഷേത്രത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍...
ബസില്‍ വച്ച് യാത്രക്കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേരള കാര്‍ഷിക സര്‍വകലാശാല ചാലക്കുടി ഗവേഷണകേന്ദ്രം മേധാവി അറസ്റ്റില്‍. കൊടകര മറ്റത്തൂര്‍കുന്ന് ഇടത്തൂട്ട് സ്വദേശിയുമായ പ്രഫ. ഇ. ശ്രീനിവാസന്(59) ആണ് അറസ്റ്റിലായത്....
തൃശൂര്‍ ചാലക്കുടി ദേശീയപാതയില്‍ പോട്ട നാടുകുന്നില് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു. രാജഗിരി കോളജിലെ രണ്ട് എംബിഐ വിദ്യാര്‍ഥികളായ കോട്ടയം വട്ടുകുളം സ്വദേശി വല്ലാട്ട് പിമല്...
തൃശൂര്‍ ആമ്പല്ലൂരില്‍ ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.