Breaking News

പൊലീസുകാര്‍ക്ക് മുന്നറിയുപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ മികവിനും, ദേശീയ തലത്തിലെ നേട്ടങ്ങള്‍ക്കും പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അതേസമയം അഴിമതി കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ മറ്റിടങ്ങളില്‍ ന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുമ്പോള്‍ സംസ്ഥാനത്ത് ഇവര്‍ സുരക്ഷിതരാണ്. ഇതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കേരളത്തിലെ മത നിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടന്നു. ശബരിമലയില്‍ ഇത് കണ്ടതാണ്. പൊലീസിന് നേരെയുള്ള അത്രിക്രമമാണ് കാണാന്‍ കഴിഞ്ഞത്. അത് തിരിച്ചറിഞ്ഞ് ഇടപെടാന്‍ പൊലീസിന് കഴിഞ്ഞു. തേങ്ങ തോര്‍ത്തില്‍ കെട്ടി പൊലീസിനെ അടിച്ചു. സന്നിധാനത്ത് കലാപം ഉണ്ടാക്കാന്‍ ആയിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top