Latest News

സ്വകാര്യത നഷ്ടപ്പെട്ടു; ഒരു ഗൂഗിള്‍ സെര്‍ച്ച് മാത്രമാണ് ഇന്ന് ഞാന്‍: മിയ ഖലീഫ

അമേരിക്കയുടെ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഒരിക്കല്‍ മിന്നുന്ന താരമായിരുന്ന മിയ ഖലീഫ തന്റെ സമ്പാദ്യത്തെകുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തിയതിന് പിന്നാലെ താന്‍ നേരിട്ട ജീവിത സാഹചര്യങ്ങളെ കുറിച്ചും തുറന്ന് പറയുന്നു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് പോണ്‍ താരമായതിന് ശേഷം താന്‍ , നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥകള്‍ തുറന്ന് പറയുന്നത്. ഇന്ന് താന്‍ ഗൂഗിള്‍ സെര്‍ച്ച് മാത്രമാണെന്നും, തന്റെ സ്വകാര്യതയ്ക്കുള്ള എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നെന്നും അവര്‍ അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

വെറും മൂന്ന് മാസക്കാലമാണ് മിയ ഖലീഫ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നത്. 2014നും 2015നും ഇടയിലായിരുന്നു ഇത്. പോണ്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തതിനു ശേഷം പുറത്ത് മറ്റൊരു ജോലി കണ്ടെത്താന്‍ താന്‍ ഏറെ പ്രയാസപ്പെട്ടെന്നും അവര്‍ പറഞ്ഞു. മീഗന്‍ അബ്ബോട്ടുമായുള്ള ഒരഭിമുഖത്തിന് പിന്നാലൊണ് തന്റെ ദയനീയാവസ്ഥ മിയ ബിബിസിയോടും പങ്കുവയ്ക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top