Latest News

ദേശീയ പൗരത്വ പട്ടികയില്‍ പേരില്ല; അസമില്‍ സ്ത്രീ ആത്മഹത്യ ചെയ്തു

തെസ്പുര്‍: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ പേരില്ലാത്തതിനാല്‍ സ്ത്രീ ആത്മഹത്യ ചെയ്തു. സോനിറ്റ്പുര്‍ ദുലാബരി മേഖലയില്‍ നിന്നുള്ള സൈറ ബീഹം (42) എന്ന സ്ത്രീയാണ് ശനിയാഴ്ച പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടില്ലെന്നറിഞ്ഞ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.

19 ലക്ഷം പേരാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിക്കാതെ പോയത്. അയല്‍വാസികളും മറ്റുമാണ് സയേരയും കുടുംബവും പട്ടികയില്‍ ഇല്ലെന്ന് പറഞ്ഞത്. ഇത് കേട്ടതോടെ വീട്ടിലെ കിണറിലേക്ക് സയേര എടുത്തുചാടി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു. തന്റെയും തന്റെ മക്കളുടെയും പേര് അന്തിമ പൗരത്വപട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നാണ് മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് സോംസര്‍ അലി പറഞ്ഞത്. എന്നാല്‍ 2017 ലെയും 18 ലെയും കരടു പട്ടികയില്‍ ഭാര്യയുടെ പേര് ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് അല്‍പസമയം മുന്‍പ് സമീപവാസികളിലാരോ സൈറയുടെ പേര് പട്ടികയിലുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇവരെ അറിയിച്ചു. ഇതില്‍ മനംനൊന്ത് അവര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top