ഖേർക്കി ദൗള: ടോൾ പ്ലാസയിൽ യാത്രക്കാരൻ യുവതിയെ മുഖത്തടിച്ചു. കാർ നിറുത്തി ടോൾ കൊടുക്കേണ്ട ചെറിയ ജനാലയിലൂടെയാണ് യാത്രക്കാരൻ യുവതിയെ അടിച്ചത്. അടിയേറ്റതോടെ യുവതി യാത്രക്കാരനെയും തിരിച്ചു അടിച്ചു . പിന്നീട് അങ്ങോട്ട് തലങ്ങും വിലങ്ങും അടിയായി. ഒടുവിൽ യുവതി ടോൾ ബൂത്തിൽ നിന്നിറങ്ങി ചെന്നും സംഘർഷമായി.
ടോൾ കൊടുക്കാതെ കാർ കടത്തിവിടില്ലെന്ന് പറഞ്ഞതാണ് യുവതി അടിക്കാൻ കാരണമെന്ന് യുവതിക്കൊപ്പം ബൂത്തിലുണ്ടായിരുന്നവർ ആരോപിക്കുന്നു. ഗുരുഗ്രാമിൽ നിന്ന് കിലോമീറ്റർ അകലെയുള്ള ഖേർക്കി ദൗള ടോൾ പ്ലാസയിലാണ് സംഭവം. എന്തായാലും യുവതിയെ അടിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്