ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി നടി വിദ്യ ബാലന്. എല്ലാ താരങ്ങളും ബിജെപി സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദ്യ ബാലന്. ഇന്ദിര ഗാന്ധിയായി അഭിനയിക്കുന്നതിന് തനിക്ക് വ്യക്തമായ കാരണമുണ്ടെന്ന് വിദ്യ ബാലന് വ്യക്തമാക്കുന്നു.
ഏറ്റവും കരുത്തരായ സ്ത്രീകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം തെളിയുന്നത് ഇന്ദിര ഗാന്ധിയുടെ മുഖമാണെന്ന് വിദ്യ ബാലന് പറഞ്ഞു. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടും തനിക്ക് ഒന്നും ചെയ്യാനില്ല എന്നും വിദ്യ ബാലന് വ്യക്തമാക്കി.