ഹൈദരാബാദ്: പ്രേക്ഷകര്‍ കാത്തിരുന്ന പ്രഭാസ് ചിത്രം സാഹോയുടെ റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം. തെലങ്കാനയില്‍ 18 വയസിന് താഴെ പ്രായമുള്ള കുട്ടിയാണ് മരിച്ചത്. വീടിന് സമീപമുള്ള തിയേറ്ററില്‍ സഹോയുടെ ബാനര്‍ വലിച്ചുകെട്ടുന്നതിനിടെ വൈദ്യുതി കമ്പിയില്‍ കുട്ടിയുടെ കൈ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കുട്ടി തെറിച്ച് വീണു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സാഹോയുടെ റിലീസിന് മുമ്പ് പ്രഭാസ് ആരാധകന് ദാരുണാന്ത്യം
By
August 30, 2019 10:53 am