Entertainment

അമല പോളിനും ഫഹദിനും ആശ്വാസം; പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസ് നിലനില്‍ക്കില്ലെന്ന് ക്രൈംബ്രാഞ്ച്; സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് തുടരും

പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ ചീട്ട്. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കാനാകില്ലെന്ന് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സുരേഷ് ഗോപിക്കെതിരെ കേസ് തുടരും.

പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമല പോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 1.12 കോടി രൂപ വില വരുന്ന ബെന്‍സ് എസ് ക്ലാസ് കാറാണ് പുതുച്ചേരിയിലെത്തിച്ച് രജിസ്റ്റര്‍ ചെയ്തത്. അമലയ്‌ക്കെതിരായ കേസ് കേരളത്തില്‍ നിലനില്‍ക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ഇടപാട് നടന്നത് കേരളത്തിന് പുറത്തായതാണ് ഇതിനു കാരണം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top