Breaking News

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം: പാകിസ്ഥാനടക്കം ഒരു രാജ്യവും ഇടപെടേണ്ടതില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാകിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിലെ അക്രമങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top