വാഷിങ്ടണ്‍: വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. ദിനേശ് ചൗളയെന്ന ഹോട്ടലുടമയാണ് അമേരിക്കയില്‍ അറസ്റ്റിലായത്.
ചൗള ഹോട്ടല്‍ ശൃംഖലയുടെ സി.ഇ.ഒയാണ് ദിനേശ് ചൗള. അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് അറസ്റ്റ്. വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്കേസ് മോഷ്ടിച്ച് സ്വന്തം കാറില്‍ വെയ്ക്കുകയും തുടര്‍ന്ന് വിമാനത്തില്‍ യാത്രപോകാനായി വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചതായും പോലീസ് പറയുന്നു.