Latest News

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം റെക്കോര്‍ഡ് ചെയ്ത് ആപ്പിള്‍ സിരി; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്


ഡബ്ലിന്‍: ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍, വ്യാപാരകരാറുകള്‍, മറ്റ് സാധനങ്ങളുടെ വില്‍പ്പന എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ ‘സിരി’ ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

‘സിരി’യുടെ പ്രവര്‍ത്തനരീതി വിലയിരുത്താനായി ഉള്ള നിരീക്ഷകരുടെ കൂട്ടായ്മയാണ് ഈ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കുന്നത്. സിരിയുടെ റെക്കോര്‍ഡിങ്ങുകള്‍ കേള്‍ക്കാനും അത് വിലയിരുത്താനുമുള്ള ചുമതലയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഷിഫ്റ്റ് അനുസരിച്ച് ആയിരത്തിലധികം റെക്കോര്‍ഡിങ്ങുകളാണ് ഇവര്‍ ശ്രവിച്ചത്. ഇക്കൂട്ടത്തിലുള്ള ഒരാളാണ് ഈ വിവരം ഇപ്പോള്‍ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഇയാള്‍ ഒരു ഉപഭോക്താവിന്റെയും വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സിരിയുടെ റെക്കോര്‍ഡിംഗ് സംവിധാനം നിര്‍ത്തലാക്കിയിരുന്നു.

ലോകത്താകമാനമുള്ള ആപ്പിള്‍ കോണ്‍ട്രാക്ടര്‍മാരും ഉപഭോക്താക്കളുടെ മെഡിക്കല്‍ വിവരങ്ങള്‍, ഡ്രഗ് കരാറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top