കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ തന്നെയെന്ന് കെവിന്റെ അച്ഛന് ജോസഫ്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നു. നാലു പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും ജോസഫ് പറഞ്ഞു. കേസില്‍ വിധി പറഞ്ഞ കോടതിക്കും കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കും ജോസഫ് നന്ദി പറഞ്ഞു. എന്നാല്‍ നീനുവിന്റെ അച്ഛന് ചാക്കോയ്ക്കു കൂടി ശിക്ഷ വാങ്ങി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതികള്‍ക്ക് ലഭിച്ചത് തക്കശിക്ഷ തന്നെയെന്ന് അനീഷ് സെബാസ്റ്റ്യന്‍ പറഞ്ഞു. കേസിലെ മുഖ്യ സാക്ഷിയായിരുന്നു അനീഷ്. പ്രതികള്‍ കെവിനോടൊപ്പം അനീഷിനേയും തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.