പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ജോസ് കെ. മാണി. സെപ്റ്റംബറില്‍ തന്നെ തെരഞ്ഞെടുപ്പ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാര്‍ട്ടി നേതൃയോഗത്തില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലായില്‍ രമ്യമായി സ്ഥാനാര്‍ഥി നിര്‍ണയം നടക്കും. യു.ഡി.എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. യു.ഡി.എഫ് അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയിക്കും. രണ്ടില ചിഹ്നം നല്കുന്ന കാര്യം തെരഞ്ഞെടുപ്പ് കമീഷന് തീരുമാനമെടുക്കട്ടേയെന്നും ജോസ് കെ. മാണി പറഞ്ഞു.