Latest News

ഗോള്‍ഫ് മത്സരം കണ്ടുനില്‍ക്കുന്നതിനിടെ 6 പേര്‍ക്ക് മിന്നലേറ്റു

അറ്റ്ലാന്റ: അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ 6 പേര്‍ക്ക് മിന്നലേറ്റു. അറ്റ്ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. മത്സരം കണ്ടുനിന്നവര്‍ക്കാണ് മിന്നലേറ്റത്. കൊടുങ്കാറ്റിനിടെ ഒരു മരത്തിന്റെ കീഴില്‍ അഭയം തേടിയ അഞ്ച് പുരുഷന്മാര്‍ക്കും ഒരു പെണ്‍കുട്ടിക്കുമാണ് മിന്നലേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവച്ചതിനുശേഷമായിരുന്നു ഇടിമിന്നലുണ്ടായത്. മിന്നലേറ്റ മരത്തിന്റെ കഷ്ണങ്ങള്‍ വീണാണ് പലര്‍ക്കും പരിക്കേറ്റത്. മോശം കാലാവസ്ഥയാണെന്നും കാണികള്‍ ഗോള്‍ കോഴ്സില്‍ നിന്ന് മാറി സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടണമെന്നും അനൗണ്‍സ്മെന്റ് ഉണ്ടായ ഉടനെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടാണ് ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top