പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റെന്ന് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി.വിഷയങ്ങളെ വ്യക്ത്യാധിഷ്ഠിതമായല്ല പ്രശ്നാധിഷ്ഠിതമായിട്ടുവേണം വിലയിരുത്തേണ്ടതെന്ന് സിങ് വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് ഗുണകരമാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സിങ്വി.
‘മോദിയെ പൈശാചികവല്‍ക്കരിക്കുന്നത് തെറ്റാണെന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല, ഏകപക്ഷീയമായ എതിര്‍പ്പ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പ്രവൃത്തികളില്‍ എല്ലായ്പ്പോഴും നല്ലതും ചിത്തയുമൊക്കെയുണ്ട്.എന്നാല്‍ പ്രവൃത്തികളെ പ്രശ്നാധിഷ്ഠിതമായി വിലയിരുത്തണം. വ്യക്ത്യാധിഷ്ഠിതമാകരുത്. നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് ഉജ്ജ്വല പദ്ധതി.’ ജയറാം രമേശിനെ ടാഗ് ചെയ്തുളള ട്വീറ്റില്‍ സിങ്വി പറഞ്ഞു.