Latest News

സൗദിയില്‍ 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു


ജിദ്ദ: സൗദിയിലേക്കു ലഹരി വസ്തുക്കള്‍ കടത്താനുള്ള ശ്രമം മക്ക തീരസുരക്ഷാസേന വിഫലമാക്കി. 2 ബോട്ടുകളില്‍നിന്ന് 500 കിലോ കഞ്ചാവ് പിടിച്ചെടുത്തു. യെമന്‍ തീരത്തുനിന്നാണ് ഇവര്‍ സൗദിയിലെത്തിയതെന്ന് തീരസുരക്ഷാസേനാ വക്താവ് ലഫ്റ്റനന്റ് കേണല്‍ മിസ്ഫര്‍ ബിന്‍ ഗന്നം അല്‍ ഖുറൈനി പറഞ്ഞു.

ജിദ്ദയ്ക്കടുത്ത് എത്തുമ്പോഴാണ് ആദ്യ ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 3 യെമന്‍ പൗരന്മാരെയും 300 കിലോ കഞ്ചാവും പിടികൂടി. ഖുന്‍ഫുദ പോര്‍ട്ടിലെത്തി രണ്ടാമത്തെ ബോട്ടില്‍നിന്ന് 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു. 4 യെമനികളും അറസ്റ്റിലായി. ജിദ്ദ, ഖുന്‍ഫുദ പോര്‍ട്ട് അധികൃതരുടെ സഹായത്തോടെയായിരുന്നു നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top