കെഎസ്ഇബി ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്ന് മന്ത്രി എം എം മണി അറിയിച്ചു. 136 കോടി രൂപയാണ് കെഎസ്ഇബി കൈമാറാനുള്ളത്.
അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലമാണ് തുക കൈമാറത്തതെന്ന് കെഎസ്ഇബി വിശദീകരണം നല്കി.
ജല അതോറിയില്‍ നിന്ന് കുടിശ്ശിക കിട്ടാത്തതും തടസ്സമായി. ഇക്കാര്യം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയേയും അറിയിച്ചിരുന്നു.
കെഎസ്ഇബിയുടേത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മറ്റ് മാര്‍ഗങ്ങളില്‍ വന്ന ദുരിതാശ്വാസതുകയും വകമാറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.