Kerala

പ്രളയ ബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കിയ 74-മത് വീടിന്റെ താക്കോല്‍ ദാനം നടന്നു

കൊച്ചി: പ്രളയ ബാധിതര്‍ക്കായി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ജോയ് ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കിയ 74-മത് വീടിന്റെ താക്കോല്‍ദാനം നടന്നു. മാള കുരിശിങ്കല്‍ വീട്ടില്‍ ജോസ് കെ ജിയുടെ വീടിന്റെ താക്കോല്‍ദാനം ജോളി സില്‍ക്‌സ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് നിര്‍വ്വഹിച്ചു.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ്, ചാലക്കുടി എംപി ബെന്നി ബഹന്നാന്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എ സുനില്‍ കുമാര്‍, മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുരേഷ്, ഫാദര്‍ സോളമന്‍ കടമ്പാട്ട് പറമ്പില്‍ (അമല മെഡിക്കല്‍ കോളേജ്) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രളയത്തിന്റെ പ്രവാഹം പോലെയായിരുന്നു മനുഷ്യമനസ്സിന്റെ നന്മയുടെ പ്രവാഹമെന്നും വളരെ സംതൃപ്തി നല്‍കുന്ന ചടങ്ങിലാണ് പങ്കെടുക്കുന്നതെന്നും ബെന്നി ബഹന്നാന്‍ എംപി പറഞ്ഞു. ജോയ് ആലുക്കാസ് ഏറ്റെടുത്ത ദൗത്യമായതിനാല്‍ അതിന്റെ നിര്‍മ്മാണവും സൗകര്യങ്ങളും നല്ല നിലയില്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്വവും നന്നായി നടപ്പാക്കുന്നവരാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ജീവിതത്തിലേക്ക് സമാധാനം കടന്നുവരുന്നത് നമ്മുടെ കൈയ്യിലുള്ളത് മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴാണെന്ന് ജോളി ജോയ് ആലുക്കാസ് പറഞ്ഞു. ഈ ഭവനത്തിന് ഒരു വലിയ സമാധാനമാകാന്‍ കഴിഞ്ഞതിന് അവസരം തന്നതില്‍ ദൈവത്തിന് നന്ദി പറയുന്നതായും ജോളി ജോയ് പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 73 വര്‍ഷം പിന്നിടുന്നതിന് മുമ്പ് തന്നെ 73 വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ജോയ് ആലുക്കാസിന് സാധിച്ചത് ആഹ്‌ളാദത്തോടെ ഓര്‍ക്കുകയാണെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top