Uncategorized

പൊന്നോണചിട്ടി 2018 മെഗാസമ്മാന നറുക്കെടുപ്പും നവീകരിച്ച ഓഫീസുകളുടെ പ്രവര്‍ത്തനാരംഭവും തിങ്കളാഴ്ച്ച

കൊയിലാണ്ടി: സുവര്‍ണ്ണജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കെഎസ്എഫ്ഇയുടെ സൗഭാഗ്യ പ്രഭ വിതറുന്ന പദ്ധതിയാണ് പൊന്നോണചിട്ടികള്‍ 2018. പൊന്നോണചിട്ടികളിലെ വരിക്കാരില്‍ നിന്നും സംസ്ഥാനതലത്തില്‍ മെഗാ സമ്മാനമായി 25 പവന്‍ സ്വര്‍ണം, രണ്ടാം സമ്മാനമായി 15 പവന്‍ സ്വര്‍ണം, മൂന്നാം സമ്മാനമായി 10 പവന്‍ സ്വര്‍ണം എന്നിവക്കുള്ള സമ്മാനാര്‍ഹരെയും മേഖലാതലത്തില്‍ 33 റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നിവയ്ക്കുള്ള സമ്മാനാര്‍ഹരെയും തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് 2019 ഓഗസ്റ്റ് 19 ഉച്ചയ്ക്ക് 12 മണിയ്ക്ക് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.

അതോടൊപ്പം തന്നെ കെഎസ്എഫ്ഇയുടെ കൊയിലാണ്ടി 1,2 ബ്രാഞ്ചുകളുടെ നവീകരിച്ച ഓഫീസുകളുടെ പ്രവര്‍ത്തനോല്‍ഘാടനവും അന്നേ ദിവസം രാവിലെ 11.30ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കെ ദാസന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top