Kerala

കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ മാസങ്ങൾ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം

കണ്ണൂര്‍: കക്കാട് കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മാസങ്ങള്‍ പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോര്‍ജാന്‍ യുപി സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും വാതില്‍ പൊളിച്ച് അകത്ത് കടന്നത്. അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണത്. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top