പാലക്കാട്: അട്ടപ്പാടി അഗളിയിലെ തുരുത്തില് നിന്ന് ഗര്‍ഭിണിയടക്കമുള്ളവരെ സാഹസികമായി രക്ഷിച്ചു. അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കുടുംബത്തിലെ മറ്റഗംങ്ങള്ക്കൊപ്പം ലാവണ്യയുടെ 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും രക്ഷപെടുത്തി. എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയെ പുഴ കടത്തുന്നത് വളരെ ദുഷ്കരമായിരുന്നു.
രണ്ട് കരയില്‍ നിന്ന് കയര്‍ ബന്ധിച്ച് അതീവ സുരക്ഷിതയായാണ് ലാവണ്യയെ ഇക്കര എത്തിച്ചത്. ഭര്‍ത്താവിനെയും മാതാപിതാക്കളെയും പുഴക്കരികില്‍ നിര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഫയര്‍ഫോഴ്സെത്തി ഗര്‍ഭിണിയും കുഞ്ഞുമുള്പ്പെടെയുള്ളവരെ രക്ഷപെടുത്തിയെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ജനപ്രതിനിധികളാരും പ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.