Breaking News

അസുരന്‍കുണ്ട്, മലമ്പുഴ ഡാമുകള്‍ തുറക്കും; ജാഗ്രത നിര്‍ദ്ദേശം


തൃശ്ശൂര്‍: തലപ്പിള്ളി താലൂക്കിലെ അസുരന്‍കുണ്ട് ഡാം തുറക്കും. ജനങ്ങളുടെ സുരക്ഷയും ഡാമിന്റെ സുരക്ഷയും മുന്‍ നിര്‍ത്തിക്കൊണ്ട് നിശ്ചിതഅളവില്‍ ഡാം തുറന്നു വിടാനുള്ള അനുവാദമാണ് ജില്ലാ കലക്ടര്‍ നല്‍കിയിട്ടുണ്ട്.

അസുരന്‍കുണ്ട് ഡാം തുറക്കുന്നതിനാല്‍ ചേലക്കര ,പാഞ്ഞാള്‍, മുള്ളൂര്‍ക്കര പഞ്ചായത്തുകളിലെ പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. ചേലക്കര തോട് വഴി വെള്ളം ഭാരതപ്പുഴയില്‍ എത്തി ചേരുന്നതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ വെള്ളത്തിലിറങ്ങുകയോ മത്സ്യബന്ധനത്തിന് പോവുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.

പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന്  രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top