ഉന്നാവ് പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തുടരാമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് കുടുബം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടുംബത്തിന് കോടതിയെ സമീപിക്കാം. ഇരയെ തിരിച്ചറിയുംവിധമുള്ള റിപ്പോര്‍ട്ടിങ്ങ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. റായ്ബറേലി ജയിലിലുള്ള പെണ്‍കുട്ടിയുടെ അമ്മാവനെ തീഹാര്‍ ജയിലിലേക്ക് മാറ്റും.
അതേസമയം പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.